ന്യൂഡെൽഹി: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ച് രാജ്യം അൺലോക്ക്1-ലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഡെൽഹിയിലെ ബാർബർ ഷോപ്പടക്കം എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാൻ ഡെൽഹി സർക്കാർ അനുമതി നൽകി. എന്നാൽ അതിർത്തി പ്രദേശങ്ങൾ ഒരാഴ്ച അടച്ചിടുമെന്നും പാസുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
ദേശീയ തലസ്ഥാനത്ത് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് കെജ്‌രിവാൾ അറിയിച്ചത്. അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുയെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. പൗരന്മാരുടെ നിർദ്ദേശങ്ങൾക്ക് ശേഷം അതിർത്തികൾ തുറക്കുന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ വീണ്ടും തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശുമായും ഹരിയാനയുമായുമായുള്ള അതിർത്തി തുറക്കുന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്.
8800007722 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് വഴിയോ delhicm.suggestions@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ഡൽഹി നിവാസികൾക്ക് അതിർത്തികൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവരുടെ നിർദ്ദേശങ്ങൾ ഡൽഹി സർക്കാരിനെ അറിയിക്കാം
കൊറോണ രോഗികൾക്കായി 9,500 കിടക്കകൾ ഡൽഹിയിലുണ്ട്. നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ ആർക്കെങ്കിലും രോഗം ബാധിച്ചാൽ അവർക്കൊരു കിടക്കയുണ്ടാകുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും എന്നും കെജ്രിവാൾ പറഞ്ഞു. മാർക്കറ്റ് ഏരിയകളിലെ എല്ലാ കടകളും തുറക്കാൻ അനുവദിച്ചിട്ടുണ്ട്.
അൺലോക്ക് 1.0 ന്റെ ഭാഗമായി കേന്ദ്രം അനുവദിക്കുന്ന എല്ലാ ഇളവുകളും ഡൽഹി സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു