Home Entertainment നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു

നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു

0

പാല: നടി മിയ ജോര്‍ജ് എന്ന് ജിമി ജോര്‍ജ്ജ് വിവാഹിതയാകുന്നു. വരന്‍ എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയാണ്. വിവാഹ നിശ്ചയം കഴിഞ്ഞു, ഡിസംബറിലായിരിക്കും വിവാഹം. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ. പാല അല്‍ഫോന്‍സ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളേജില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു. ‍അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചെയ്ത് രംഗത്തുവന്ന് പിന്നീട് മലയാള തമിഴ് സിനിമകളിലെ നായികയായി മാറിയ മിയ ജോര്‍ജ് എന്ന് ജിമി ജോര്‍ജ്ജ് മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു. രാജസേനന്‍ സംവിധാനം ചെയ്ത ഒരു സ്മാള്‍ ഫാമിലിയില്‍ ആദ്യ സിനിമാ വേഷം. ഡോക്ടര്‍ ലൗ, ഈ അടുത്ത കാലത്ത് എന്നീ സിനിമകള്‍ക്കുശേഷം ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ നായികയാകുന്നത്. മെമ്മറീസ്, വിശുദ്ധന്‍, കസിന്‍സ്, സലാം കാശ്മീര്‍, അനാര്‍ക്കലി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ‌

LEAVE A REPLY

Please enter your comment!
Please enter your name here