Home National തമിഴ്‌നാട്ടിൽ കൊറോണ തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

തമിഴ്‌നാട്ടിൽ കൊറോണ തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

0

ചെന്നൈ: തമിഴ്‌നാട്ടിൽ കൊറോണ തീവ്ര ബാധിത മേഖലകളിലെ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിരവധി പ്രദേശങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങളെ സഹായിക്കാന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം കൊറോണ വ്യാപനം തടയാനായി തീവ്ര ബാധിത മേഖലകളില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.പൊതുഗതാഗത സംവിധാനങ്ങള്‍ ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. എന്നാൽ മാളുകള്‍, തീയേറ്ററുകള്‍, ബാറുകള്‍, പബ്ലിക് ഹാളുകള്‍ എന്നിവ സംസ്ഥാനത്തുടനീളം അടഞ്ഞു കിടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here