കേപ് കനാവെറല്‍ : നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ പേടകത്തിന്റെ വിക്ഷേപണം വിജയകരം. അമേരിക്കന്‍ ബഹിരാകാശചരിത്രത്തിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യമാണിത്. സ്‌പേസ് എക്‌സിന്റെ നാസയുടെ ഫാൽക്കൺ 9 റോക്കറ്റ് ശനിയാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയർന്നു.
നാസയുടെ രണ്ട് ഗഗനചാരികളുമായാണ് സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ കാപ്‌സൂള്‍ ഫാല്‍കണ്‍ 9 റോക്കറ്റിലേറി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. നാസയുടെ ഡഗ് ഹര്‍ലിയും ബോബ് ബെന്‍കനുമാണു യുഎസ് മണ്ണില്‍നിന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു സ്വകാര്യകമ്പനിയുടെ ബഹിരാകാശപേടകത്തില്‍ യാത്ര തിരിച്ചത്.
19 മണിക്കൂർ കൊണ്ട് ഇവർ ഇന്റർനാഷണൽ സ്പേസ് സെന്ററിലെത്തും. ഇന്ത്യന്‍ സമയം ഇന്നുരാത്രി എട്ട് മണിയോടെ ഡ്രാഗണ്‍ സ്‌പേസ് സ്‌റ്റേഷനിലെത്തും. തുടര്‍ന്ന് രണ്ട് ബഹിരാകാശ സഞ്ചാരികളും നിലയത്തില്‍ പ്രവേശിക്കും.നിലയത്തിലുള്ള മൂന്ന് സഞ്ചാരികള്‍ക്കൊപ്പം ഇവര്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും.
പിന്നീട് സഞ്ചരികളുമായി . പേടകം മടങ്ങുകയും ചെയ്യും.
കഴിഞ്ഞ വ്യാഴാഴ്‌ച പുലർച്ചെ രണ്ട് സഞ്ചാരികളുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനിരുന്ന ദൗത്യം പതിനേഴ് മിനിറ്റ് മുമ്പ് മാറ്റിവയ്‌ക്കുകയായിരുന്നു
ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് അമേരിക്ക ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്. അമേരിക്കയില്‍ നിന്നും ബഹിരാകാശയാത്രികരെ അയയ്ക്കുന്ന സുവര്‍ണനിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും എത്തിയിരുന്നു.