കൊറോണ ഏറ്റവുമധികം ബാധിച്ചത് ദരിദ്രജനവിഭാഗങ്ങളെ; ജാഗ്രത തുടരാൻ മോദി

ന്യൂഡെല്‍ഹി: കൊറോണ വ്യാപനം ഏറ്റവുമധികം ബാധിച്ചത് ദരിദ്രജനവിഭാഗങ്ങളെയും തൊഴിലാളികളെയും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വിവരണാതീതമാണെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ മോദി പറഞ്ഞു.

കൊറോണ വ്യാപനം രാജ്യത്തെ എല്ലാ തുറയില്‍പ്പെട്ട വിഭാഗങ്ങളെയും ബാധിച്ചു. ഇത് കുറച്ചുപേരെയെങ്കിലും ബാധിച്ചില്ല എന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും ഏറ്റവുമധികം ബാധിച്ചത് ദരിദ്രജനവിഭാഗങ്ങളെയും തൊഴിലാളികളെയുമാണ്. ഇവര്‍ നേരിടുന്ന അഗ്നിപരീക്ഷ വാക്കുകള്‍ക്ക് അതീതമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇന്ത്യയുടെ നേട്ടം മനസിലാകുക. കൊറോണ പ്രതിരോധത്തില്‍ രാജ്യം ഒറ്റക്കെട്ടായി നിന്നതായി മോദി പറഞ്ഞു.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജനസംഖ്യ വളരെ വലുതാണ്. അതുകൊണ്ട് തന്നെ വെല്ലുവിളികളും വ്യത്യസ്തമാണ്. എന്നാല്‍ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കൊറോണ വ്യാപനം കുറവാണ്. മരണനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണെന്നും മോദി പറഞ്ഞു.
കൊറോണക്കെതിരായ പോരാട്ടത്തില്‍ നൂതന വഴികള്‍ തേടുകയാണ് രാജ്യം. രാജ്യത്തെ ലാബുകളില്‍ ഇതിന് വേണ്ടിയുളള ശ്രമങ്ങള്‍ തുടരുകയാണ്. സമ്പദ്‌വ്യവസ്ഥയുടെ നല്ലൊരു ഭാഗം ഇപ്പോള്‍ ചലനാത്മകമാണ്. എങ്കിലും സാമൂഹിക അകലം പാലിക്കല്‍ അടക്കമുളള കൊറോണ പ്രോട്ടോകോള്‍ അനുസരിക്കുന്നതില്‍ ആരും വീഴ്ച വരുത്തരുത്. മുഖാവരണം ധരിക്കാന്‍ മറക്കരുത്. പരമാവധി വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കുക. കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മോദി ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് സാമ്പത്തിക മേഖല പതുക്കെ പതുക്കെ തിരിച്ചു വരികയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളിൽനിന്നും വ്യത്യസ്തമാണ്. രാജ്യത്തെ എല്ലാ ജനങ്ങളും കൊറോണ പോരാട്ടത്തിൽ പങ്കാളികളായി. വലിയ ജനസംഖ്യയാണെങ്കിലും രോഗവ്യാപനവും മരണസംഖ്യയും കുറയ്ക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.
‘ഞാൻ അവസാനം നിങ്ങളോടു സംസാരിക്കുമ്പോൾ ട്രെയിൻ, ബസ്, വിമാന സർവീസുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ഇത്തവണ നിയന്ത്രണങ്ങളെല്ലാം നീക്കും. ആവശ്യമായ മുൻകരുതൽ‌ നടപടികളോടെ സ്പെഷൽ ട്രെയിനുകളും വിമാനങ്ങളും സർവീസ് നടത്തും. കൊറോണ വ്യാപനം കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമം തുടരുകയാണ്.
തൊഴിൽ മേഖല ഊർജസ്വലമാക്കാൻ വിവിധ തലങ്ങളിൽ ശ്രമം നടത്തുന്നുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ എല്ലാവരും പ്രോൽസാഹിപ്പിക്കുകയാണ്. സമ്പദ്‍വ്യവസ്ഥയുടെ വലിയൊരു ഭാഗം ഇപ്പോൾ സജീവമാണ്. ആറ് അടി അകലം പാലിക്കുന്നതിൽ അശ്രദ്ധയുണ്ടാകരുത്. കഴിയുന്നത്രയും മാസ്ക് ധരിക്കണം. വീടുകൾക്കുള്ളിൽ തന്നെ തുടരണം. കൊറോണക്കെതിരെ ഇപ്പോൾ കൂടുതൽ ജാഗ്രതയോടെ ഇരിക്കണം’– പ്രധാനമന്ത്രി പറഞ്ഞു.