Home National കൊറോണയെന്ന് സംശയം; ജ്യോതിഷി ബെജാൻ ദാരുവാല മരിച്ചു; വൈറസ് മെയ്‌ 21നു ശേഷം ദുർബലപ്പെടുമെന്ന് അവസാന പ്രവചനം

കൊറോണയെന്ന് സംശയം; ജ്യോതിഷി ബെജാൻ ദാരുവാല മരിച്ചു; വൈറസ് മെയ്‌ 21നു ശേഷം ദുർബലപ്പെടുമെന്ന് അവസാന പ്രവചനം

0

അഹമ്മദാബാദ്: ലോകമെമ്പാടും പടർന്നു പിടിക്കുന്ന കൊറോണ വൈറസ്‌ മെയ്‌ 21നു ശേഷം ദുർബലപ്പെടുമെന്ന് പ്രവചിച്ച പ്രശസ്ത ജ്യോതിഷി ബെജാൻ ദാരുവാല (90) മരിച്ചു. അഹമ്മദാബാദ് അപ്പോളൊ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെത്തുടർന്നാണ് മരണമെന്ന് മകൻ നസ്തൂർ ദാരുവാല വ്യക്തമാക്കി. എന്നാൽ ഇദ്ദേഹം കൊറോണ ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നുവെന്ന് റിപോർട്ടുകൾ ഉണ്ട്. കൊറോണയാണ് മരണകാരണമെന്ന അഭ്യൂഹങ്ങൾ ബന്ധുക്കൾ നിഷേധിക്കുകയാണ് ചെയ്തത്.

ലോക്ക്ഡൗണിന് പിന്നാലെ ഏപ്രിലിലാണ് ഇദ്ദേഹം കോറോണയെ സംബന്ധിച്ച പ്രവചനം നടത്തിയത്.
മേയ് 21 വരെയേ കൊറോണ രോഗത്തിനു സ്വാധീനമുണ്ടാകൂയെന്നായിരുന്നു പ്രവചനം. ഇതു സംബന്ധിച്ച വീഡിയോയും പരക്കെ പ്രചരിച്ചിരുന്നു.

അതേസമയം ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായ ഇദ്ദേഹത്തിന്റെ കൊറോണ പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത് മേയ് 22-നാണ്. തുടർന്ന് കൊറോണ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയോട് കൂടി മരണപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പേര് കോർപ്പറേഷന്റെ കൊറോണ രോഗികളുടെ പട്ടികയിലുണ്ടെങ്കിലും അത് അവ്യക്തമാണെന്നും ന്യൂമോണിയയാണു കാരണമെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്.

അദ്ദേഹത്തിന്റെ ജ്യോതിഷ പ്രവചനങ്ങൾ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ശ്രദ്ധാപൂർവ്വം പിന്തുടർന്നിരുന്നു. രാഷ്ട്രീയ സംഭവവികാസങ്ങൾ, ക്രിക്കറ്റ്, ചലച്ചിത്ര വ്യവസായം, സിനിമാതാരങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം പ്രവചിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവചനങ്ങളിൽ മൊറാർജി ദേശായി, അടൽ ബിഹാരി വാജ്‌പേയി, അവസാനമായി നരേന്ദ്ര മോദി എന്നിവരുടെ വിജയങ്ങളും ഉൾപ്പെടുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത്, സഹോദരൻ സഞ്ജയ് ഗാന്ധിയുടെ അപകടം, ഭോപ്പാൽ വാതക ദുരന്തം എന്നിവയാണ് മറ്റ് പ്രശസ്ത പ്രവചനങ്ങൾ.
കൂടാതെ ഹാരി കോളിൻസ് പ്രസിദ്ധീകരിച്ച മികച്ച നൂറു ജൗതിഷികളുടെ നിരയിൽ ഇടംപിടിച്ചയാളാണ് ബെജാൻ ദാരുവാല. ദാരുവാല 2012-ൽ എഴുതിയ പുസ്തകം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയാണ് പ്രകാശനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here