വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റുകളെ നിയന്ത്രിച്ചു വീണ്ടും ട്വിറ്റർ രംഗത്ത്. കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡെന്ന യുവാവിന്റെ മരണത്തില്‍ പ്രതിഷേധിക്കുന്നവരെ വെടിവെക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ ഈ ട്വീറ്റ്നെതിരായണ് ട്വിറ്റർ പിടിയിട്ടത്.
ട്രംപിന്റെ ഈ ട്വീറ്റ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ട്വിറ്ററിന്റെ മുന്നറിയിപ്പാണ് ആദ്യം കാണാനാനാവുക. മുന്നറിയിപ്പ് മറികടന്ന് വായിക്കേണ്ടവര്‍ക്ക് ക്ലിക്ക് ചെയ്താല്‍ ട്രംപിന്റെ ട്വീറ്റ് കാണാനുമാകും. എന്നാൽ ട്വിറ്ററിന്റെ നടപടിക്കെതിരെ ട്രംപ് പ്രതിഷേധ ട്വീറ്റുകളും ഇട്ടിട്ടുണ്ട്.
തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ട്വിറ്റര്‍ വിശദീകരണം. എങ്കിലും ഇതുവരെ ട്വീറ്റ് ഫീഡില്‍ നിന്നും നീക്കംചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ല. ഈ ട്വീറ്റ് തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായി അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്നും പൊതു താത്പര്യം പരിഹണിച്ച് ഇവിടെ നിലനിര്‍ത്തിയിരിക്കുന്നുവെന്നുമാണ് ട്രംപിന്റെ ട്വീറ്റിനൊപ്പം കാണുന്നത്.
ഈ കൊള്ളക്കാര്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ ഓര്‍മ്മയെ അപമാനിക്കുകയാണ്. ഇത് സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഗവര്‍ണര്‍ ടിം വാലസുമായി സംസാരിച്ചു, സൈന്യം അദ്ദേഹത്തിനൊപ്പമാണെന്ന് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായാല്‍ നിയന്ത്രണം ഏറ്റെടുക്കും. എപ്പോള്‍ കൊള്ള തുടങ്ങുന്നോ അപ്പോള്‍ വെടിവെപ്പ് ആരംഭിക്കും. നന്ദി!’ എന്നാണ് ട്രംപിന്റെ വിവാദ ട്വീറ്റ്.
അതേസമയം ട്രംപിന്റെ ചില ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ മെയില്‍ ഇന്‍ ബാലറ്റുകള്‍ തട്ടിപ്പിന് കാരണമാകുന്നുവെന്ന ട്രംപിന്റെ ട്വീറ്റുകള്‍ക്കായിരുന്നു ട്വിറ്റെർ ആദ്യം മുന്നറിയിപ്പ് നൽയിരുന്നത്.