Home National കട്ടക്കില്‍ കൊറോണ വ്യാപനം തടയാൻ തല വെട്ടി നരബലി; പൂജാരി അറസ്റ്റിൽ

കട്ടക്കില്‍ കൊറോണ വ്യാപനം തടയാൻ തല വെട്ടി നരബലി; പൂജാരി അറസ്റ്റിൽ

0

കട്ടക്ക് : കൊറോണ വൈറസ്‌ വ്യാപനം തടയാൻ നരബലി നടത്തിയ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കട്ടക്കില്‍ ബന്ദഹൂഡ പ്രദേശത്തെ ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് പൂജാരി മധ്യവയസ്കന്‍റെ തല വെട്ടിമാറ്റിയത്.

ബ്രഹ്മാണി ദേവീ ക്ഷേത്രത്തിലെ പൂജാരിയായ 72കാരനായ സന്‍സാരി ഒഝ എന്നയാളാണ് 55കാരനായ സരോജ് കുമാറിന്റെ വെട്ടിയത്. കൊലപാതകം നടത്തിയ ശേഷം പൂജാരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ദൈവത്തിന്‍റെ കല്‍പന പ്രകാരമാണ് താന്‍ നരബലി നടത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊറോണ വൈറസിനെ നശിപ്പിക്കാന്‍ നരബലി നല്‍കണമെന്ന് ദൈവം സ്വപ്നത്തില്‍ പറഞ്ഞുവെന്നാണ് അവകാശവാദം.

സരോജ് കുമാര്‍ ക്ഷേത്രത്തിലെത്തി വിഗ്രഹത്തിന് മുന്നില്‍ കുമ്പിട്ട് കിടന്നപ്പോള്‍ പിന്നില്‍ നിന്നെത്തിയ ഓജ വാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം പൂജാരിയും സരോജും തമ്മിൽ തർക്കങ്ങൾ ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവ സമയത്ത് പൂജാരി മദ്യപിച്ചിരുന്നുവെന്നും കൊലപാതകം നടത്തിയതിന് അടുത്ത ദിവസം അയാള്‍ സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും ഡിഐജി ആഷിഷ് കുമാര്‍ സിംഗ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here