മുംബൈ: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് മഹാരാഷ്ട്രയില്‍ നിന്നുളള കൊറോണ മരണങ്ങൾ. 24 മണിക്കൂറിനിടെ 116 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. ഒറ്റദിവസം സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ കൊറോണ ബാധിച്ച് മരിച്ചത് വെള്ളിയാഴ്ചയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മരണസംഖ്യ ഉയരുന്നതിന് പുറമേ രോഗവ്യാപനവും വര്‍ധിക്കുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. 2682 പേര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ കൊറോണ ബാധിതരുടെ ആകെ എണ്ണം 62228 ആയി ഉയര്‍ന്നു. ഇതുവരെ 2098 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 372 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 16,000ലേക്ക് അടുക്കുന്നു. 15944 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.8609 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 980 പേര്‍ക്ക് കൊറോണ ബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.