പുൽവാമയിൽ വീണ്ടും വൻ ആക്രമണത്തിന് ഭീകരരുടെ പദ്ധതി

ശ്രീനഗർ: ഭീകരർ ജമ്മുകശ്മീരിലെ പുൽവാമയിൽ വീണ്ടും വലിയ ആക്രമണത്തിന് പദ്ധതി ഇടുന്നതായി റിപോർട്ടുകൾ. 20 കിലോയിലധികം സ്ഫോടക വസ്തു (ഐ.ഇ.ഡി) വഹിച്ചുള്ള കാർ സുരക്ഷാസേന പിടിച്ചെടുത്തതോടെയാണ് ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് നിർണായക സൂചന ലഭിച്ചത്.
പുൽവാമയിൽ കഴിഞ്ഞ വർഷം നടന്ന ഭീകരാക്രമണവുമായി ഈ പദ്ധതിക്ക് സമാനതകളുണ്ടായിരുന്നു എന്നാണ് പോലീസുകാർ വെളിപ്പെടുത്തുന്നത്.

വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള ഒരു വെളുത്ത ഹ്യുണ്ടായ് സാൻട്രോ കാർ ബുധനാഴ്ച രാത്രി ചെക്ക് പോയിന്റിൽ നിർത്താൻ സിഗ്നൽ നൽകിയിരുന്നുവെങ്കിലും കാർ ബാരിക്കേഡുകൾ മറികടന്നു പോകാൻ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നത്.

കാർ നിർത്താതിരുന്നതിനെ തുടർന്ന് സുരക്ഷഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് കാറിൽ നിന്നിറങ്ങി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാറിനുള്ളിൽ നിന്ന് 20 കിലോയിലധികം വരുന്ന ഐ.ഇ.ഡി കണ്ടെടുത്തു ഐ.ജി.വിജയ് കുമാർ പറഞ്ഞു.

ആക്രമണ സാധ്യതയുണ്ടെന്ന് തങ്ങൾ രഹസ്യന്വേഷണ വിവരം ലഭിച്ചിരുന്നതായും ഇന്നലെ മുതൽ ഐഇഡി അടങ്ങിയ വാഹനത്തിനായി തിരച്ചിൽ നടത്തിവന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കി

കാറിൽ നിന്ന് വളരെ ശ്രദ്ധാപൂർവ്വം നീക്കം ചെയ്ത ഐഇഡി ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. പുൽവാമയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടത്തിയ ചാവേർ സ്ഫോടനത്തിൽ നാല്പതോളം സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.