കാസർകോട്: കാസർകോട് കൊറോണ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വയോധിക മരിച്ചു. മഞ്ചേശ്വരം ഉധ്യോവർ സ്വദേശി ടി എസ് മൊയ്തീൻ്റെ ഭാര്യ ആമിനയാണ് മരിച്ചത്. ഈ മാസം 26നാണ് ആമിന ഗോവയിലെ മകളുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയത്.
ആരോഗ്യവകുപ്പ് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം നൽയികിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു മരണം. ഇവരുടെ സ്രവം കൊറോണ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. അതേസമയം കാസർകോട് 63 പേരാണ് കൊറോണ ചികിത്സയിൽ കഴിയുന്നത്. കാസർകോട് മൂന്ന് പ്രദേശങ്ങളെകൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.