ദമ്മാം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. ആലപ്പുഴ മുല്ലക്കല്‍ തോണ്ടന് കുളങ്ങര സ്വദേശി ശിവഗംഗ വീട്ടില്‍ മനോജ് കുമാര്‍ (51) ആണ് മരിച്ചത്. അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം.
ദമ്മാം ഫസ്റ്റ് ഇന്‍ഡസ്ട്രീസ് സിറ്റിയിലുള്ള കമ്പനിയില്‍ ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മനോജ്കുമാറിനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.