കുവൈറ്റ്: കുവൈറ്റിൽ രണ്ടു മലയാളികൾ മരിച്ചു. കൊല്ലം കരുനാഗപള്ളി ആദിനാട് കാട്ടിൽ കടവ് സ്വദേശി കൃഷ്ണ ഭവനത്തിൽ നന്ദലത്ത് ജനാർദ്ദനൻ്റെ മകൻ സുനിൽകുമാർ (53) ശ്വാസ തടസ്സത്തെ തുടർന്നാണ് മരിച്ചത്.
പത്തനംതിട്ട തിരുവല്ല ആമല്ലൂർ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം (58) കൊറോണ ബാധിച്ചാണ് മരിച്ചത്.
ഫിന്താസിലെ താമസസ്ഥലത്ത് ശ്വാസതടസ്സം അനുഭവപ്പെട്ട സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് മരണമടയുകയുമായിരുന്നു. ഗൾഫ് എഞ്ചിനീയറിംഗ്
കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: വിജി. മകൻ ദേവ ദർശ്ശൻ. മാതാവ്: സതിയമ്മ.
വീട്ടമ്മയായ റിയ കൊറോണ വൈറസ് ബാധിച്ച് ജാബിർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നേരത്തെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മകൾ: ദിവ്യ മേരി ഏബ്രഹാം.