കൊറോണ വാക്സിനുമായി യുഎസ് ബയോ ടെക്നോളജി ; ഈ വർഷം അവസാനം വിപണിയിലെത്തും

കാൻബറ: യുഎസ് ബയോ ടെക്നോളജി കമ്പനി ഓസ്ട്രേലിയയിലെ ആളുകളിൽ കൊറോണ വൈറസ് വാക്സിൻ പരീക്ഷിക്കാൻ ആരംഭിച്ചു. തെളിയിക്കപ്പെട്ട മരുന്ന് ഈ വർഷം പുറത്തിറക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.
പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിൽ 131 പേരിൽ മരുന്ന് പരീക്ഷിക്കുകയും അതിന്റെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കുകയും ചെയ്യുമെന്ന് കമ്പനിയുടെ ഗവേഷണ മേധാവി ഡോ ഗ്രിഗറി ഗ്ലെൻ പറഞ്ഞു.

കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ഒരു ഡസനോളം മരുന്നുകൾ പരീക്ഷണ ഘട്ടത്തിൽ ഉണ്ട്. കൂടുതലും ചൈന, യു എസ് , യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഇത്.

വാക്സിൻ ഈ വർഷം അവസാനത്തോടെ ആളുകളിൽ എത്തിക്കാൻ കഴിയുമെന്നാണ് ഡോ ഗ്രിഗറി ഗ്ലെൻ വിർച്വൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.

മൃഗങ്ങളിൽ ഉള്ള പരിശോധനയിൽ കുറഞ്ഞ അളവിൽ വാക്സിൻ ഫലപ്രദമാണെന്ന് തെളിയിച്ചു. ഈ വർഷം കുറഞ്ഞത് 100 ദശലക്ഷം ഡോസും 2021ഇൽ 1.5 ബില്യണും നോവ വാക്സിൻ നിർമിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.