ഇൻഡോർ : ടെലിവിഷൻ താരം പ്രേക്ഷ മേത്തയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇൻഡോറിലുള്ള വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
25 വയസ്സായിരുന്നു താരത്തിന്.
ലോക്ക് ഡൗണില്‍ ജോലി ഇല്ലാതായതോടെ പ്രേക്ഷക്ക് വിഷാദ രോഗം ബാധിച്ചെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സ്വപ്നങ്ങളുടെ മരണമാണ് ഏറ്റവും മോശപ്പെട്ടത്’ എന്നാണ് മേത്ത അവസാനമായി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്. അതേസമയം പ്രേക്ഷയുടെ മുറിയില്‍ നിന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പോസിറ്റീവായിരിക്കാന്‍ പരമാവധി ശ്രമിച്ചെന്നും പക്ഷേ അതിനു കഴിഞ്ഞില്ലെന്നുമാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നതെന്ന് ഹീര നഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവ് ഭദോരിയ പറഞ്ഞു.
ക്രൈം പട്രോള്‍, ലാൽ ഇഷ്ക്ക്, മേരി ദുർഗ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയ നടിയാണ് പ്രേക്ഷ.
നേരത്തെ ടെലിവിഷൻ താരം മന്മീത് ഗ്രൂവൽ മുംബൈയിലുള്ള വസതിയിൽ ജീവനൊടുക്കിയിരുന്നു. ലോക്ക്ഡൗൺ മൂലം ജോലി ഇല്ലാതായതിന്റെ വിഷമത്താലായിരുന്നു മന്മീതും ജീവനൊടുക്കിയത്