Home Entertainment ബംഗളൂരുവില്‍ നിന്നെത്തിയ നടി ഭാവന ക്വാറന്‍റൈനിൽ

ബംഗളൂരുവില്‍ നിന്നെത്തിയ നടി ഭാവന ക്വാറന്‍റൈനിൽ

0

മുത്തങ്ങ: കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ സിനിമ  നടി ഭാവനയെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്ക് തിരിച്ച ഭാവന മുത്തങ്ങ അതിർത്തി വഴിയാണ് കേരളത്തിലെത്തിയത്. 
സ്രവസാംപിൾ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചത്.

അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി തുടര്‍ന്ന് സഹോദരനൊപ്പമാണ് യാത്ര തുടര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭാവന മുത്തങ്ങയില്‍ എത്തിയത്. അതിർത്തി ചെക്‌പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണത്തിനും പരിശോധനക്കും ശേഷം ഇവർ ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി.

തുടർന്ന് പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ നടി ഹോം ക്വാറൻൈറനിൽ പ്രവേശിച്ചു. ഫെസിലിറ്റേഷൻ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവരിൽ ചിലർ സാമൂഹിക അകലമൊക്കെ പാലിച്ച് ഭാവനയോടൊപ്പം സെൽഫി പകർത്തുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here