വില്ലിംഗ്ടണ്‍: ന്യൂസിലാന്‍റിൽ ഭൂമികുലിങ്ങിയപ്പോൾ കുലുങ്ങുന്ന ക്യാമറയ്ക്ക് മുന്നിലിരുന്ന് ഒരു ടെലിവിഷന്‍ ചാനലിന് അഭിമുഖം നൽകി പ്രധാനമന്ത്രി ജസീന്ദ അര്‍ഡേണ്‍. വില്ലിംഗ്ടണിലും സമീപ പ്രദേശങ്ങളിലുമായി റിക്ടര്‍ സ്കെയിലില്‍ 5.8 വ്യാപ്‌തി രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ന്യൂസിലാന്റ് തലസ്ഥാനമായ വെല്ലിംഗ്ടണില്‍ ഭൂചലനമുണ്ടായ സമയം പ്രധാനമന്ത്രി ജസീന്ദ അര്‍ഡേണ്‍ ഒരു ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കുകയായിരുന്നു. അവതാരകനോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണ് ഭൂചലനമുണ്ടായത്.
പാര്‍ലമെന്‍റ് കെട്ടിടത്തിലായിരുന്നു ഭൂമികുലുക്കമുണ്ടായിരുന്ന സമയത്ത് പ്രധാനമന്ത്രിയുണ്ടായിരുന്നത്. ”എന്‍റെ പിറകിലുള്ള വസ്തുക്കള്‍ ചലിക്കുന്നത് കാണാനില്ലെ” എന്ന് ജസീന്ദ അവതാരകനോട് ചോദിച്ചു. താന്‍ സുരക്ഷിതയാണെന്നും അഭിമുഖം തുടരാമെന്നും പ്രധാനമന്ത്രി അവതാരകനോട് പറഞ്ഞു. ലൈവ് ടിവി ഷോ ആയിരുന്നതിനാല്‍ പതിനായിരക്കണക്കിന് പേരാണ് ഇത് കണ്ടത്. തുടര്‍ന്ന് അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.