മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ വെട്ടുക്കിളി ഭീതിയിൽ; വ്യാപക വിളനാശം

ന്യൂഡെല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെട്ടുക്കിളി ഭീതിയിൽ. കൊറോണയിലും അംഫാൻ ചുഴലിക്കാറ്റിലും രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് ഇപ്പോൾ വെട്ടുക്കിളിയുടെ ആക്രമണവും ഉണ്ടാകുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികിളിൽ ഇപ്പോൾ ഉത്തരേന്ത്യയില്‍ എത്തുകുകയും ഇവ വ്യാപക വിളനാശത്തിന് കാരണമാവുകയും ചെയ്യുമാണ്.

രാജസ്ഥാനിൽ വ്യാപകമായി വിളകൾ നശിപ്പിച്ച ശേഷം വെട്ടുകിളിക്കൂട്ടം മധ്യപ്രദേശിലും ഉത്തർപ്രദേശിലും എത്തി. മധ്യപ്രദേശില്‍ 27 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നേരിടുന്നത്. അതേസമയം ഈ വര്‍ഷം ഇന്ത്യയില്‍ വെട്ടുകിളി ആക്രമണമുണ്ടായേക്കുമെന്ന് എഫ്എഓ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വെട്ടുകിളികളെ എങ്ങനെയെങ്ങിലും നിയന്ത്രച്ചില്ലെങ്കില്‍ മധ്യപ്രദേശില്‍ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ വിളനാശമുണ്ടാവുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിലവില്‍ മധ്യപ്രദേശിൽ പച്ചക്കറി, പഴ കൃഷികൾക്ക് നേരെയാണ് വെട്ടുകിളി ആക്രമണമുണ്ടായത്. കോട്ടണ്‍, മുളക് കൃഷികൾക്കും ഇവ ഭീഷണിയായേക്കാം. കോട്ടണ്‍ ഉൾപ്പെടെയുള്ള വിളകൾക്ക് നേരെ ആക്രമണമുണ്ടായാല്‍ നഷ്ടം ഇതിലും കൂടുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നല്‍കുന്നു.

വെട്ടുകിളികൾ വൈകിട്ട് ഏഴ് മണി മുതല്‍ ഒമ്പത് മണിവരെയുള്ള സമയത്താണ് വിശ്രമിക്കുമെന്നും ഈ സമയത്ത് കീടനാശിനി തളിച്ച് ഇവയെ നശിപ്പിക്കണമെന്നുമാണ് വിദഗ്ദർ നല്‍കുന്ന ഉപദേശം