Home State ഹൈക്കോടതി ജഡ്ജിയായി രജിസ്ട്രാർ ജനറൽ കെ. ഹരിപാൽ സത്യപ്രതിജ്ഞ ചെയ്തു

ഹൈക്കോടതി ജഡ്ജിയായി രജിസ്ട്രാർ ജനറൽ കെ. ഹരിപാൽ സത്യപ്രതിജ്ഞ ചെയ്തു

0

കൊച്ചി : കേരള ഹൈക്കോടതി ജഡ്ജിയായി ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെ. ഹരിപാൽ സത്യപ്രതിജ്ഞ ചെയ്തു.
ചീഫ് ജസ്റ്റിസ് മണികുമാറാണ് സത്യവാചകം ചൊല്ലിക്കൊട്ടുത്തത്.

നേരത്തെ നടന്ന കൊളീജിയം  ശുപാർശയിൽ കേന്ദ്രസർക്കാരാണ് തീരുമാനമെടുത്തത്. ചങ്ങനാശേരി പായിപ്പാട് സ്വദേശിയാണ് ഇദ്ദേഹം . പായിപ്പാട്, തിരുവല്ല എന്നിവടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി .എറണാകുളം ഗവ. ലോ കോളജിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി നീതി നിർവഹണ രംഗത്ത് പ്രവർത്തനം ആരംഭിച്ച ഹരിപാൽ കേരളാ ലോകായുക്തയിൽ രജിസ്ട്രാറായും വിജിലൻസ് സ്‌പെഷ്യൽ ജഡ്ജിയായും പ്രവർത്തിച്ചു.

തിരുവനന്തപുരത്ത് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരിക്കെ പദ്മനാഭ സ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു. 2019 നവംബർ മുതൽ കേരളാ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആണ്.

അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ആർ.ലക്ഷ്മി നാരായണൻ എന്നിവർ സംസാരിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here