Home Local News കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരൻ മരിച്ചു

കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരൻ മരിച്ചു

0

കണ്ണൂർ: കണ്ണൂരിൽ കൊറോണ നിരീക്ഷണത്തിൽ ആയിരുന്ന പതിനേഴ് വയസുകാരൻ മരിച്ചു. ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്. മാടായി പഞ്ചായത്തിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് റിബിനെ പാർപ്പിച്ചിരുന്നത്.

മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കൊറോണ പരിശോധനാഫലം നെഗറ്റീവായിരുന്നു. മുൻകരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും. അതേസമയം, സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. വയനാട് സ്വദേശിയായ ക്യാൻസര്‍ രോഗ ബാധിതയാണ് കോഴിക്കോട്ട് മരിച്ചത്. കൽപ്പറ്റ സ്വദേശിയാ ആമിനക്ക് 53 വയസ്സുണ്ട്. വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here