Home National സോണാലി നാലുവരി പാത; ഗോരഖ്‌നാഥ് ക്ഷേത്ര മതില്‍ പൊളിക്കാൻ മുഖ്യമന്ത്രി യോഗി

സോണാലി നാലുവരി പാത; ഗോരഖ്‌നാഥ് ക്ഷേത്ര മതില്‍ പൊളിക്കാൻ മുഖ്യമന്ത്രി യോഗി

0

ഗോരഖ്പൂര്‍: ഗോരഖ്പൂരിനെ സോണാലിയുമായി ബന്ധിപ്പിക്കുന്ന് റോഡ് വീതി കൂട്ടി നാലു വരി പാതയാക്കാനാനായി ഗോരഖ്‌നാഥ് ക്ഷേത്ര മതില്‍ പൊളിക്കുവാനായുള്ള നിര്‍ദേശം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗികരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗോരഖ്‌നാഥ് ക്ഷേത്രം, ധര്‍മശാല, മൊഹ്ദിപൂര്‍, കുഡഘട്ട്, നന്ദനഗര്‍, എന്നിവയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡ് വീതി കൂട്ടുന്നതിനായി മതിലും അടുത്തുള്ള ചില കടകളും കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു.

പൊതു താല്‍പ്പര്യത്തിന്റെയും വികസനത്തിന്റെയും ആവശ്യങ്ങളില്‍ കടകളോ വീടോ നിര്‍മാണങ്ങളോ മതസ്ഥലങ്ങളോ പൊളിച്ചു മാറ്റുമെന്നു യോഗി മുന്നറിയിപ്പു നല്‍കിയിരുന്നു. നോരത്തെ ജോലി സംബന്ധമായ കാര്യങ്ങള്‍ മൂലം അദ്ദേഹത്തിനു പിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നില്ല. വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ കര്‍ത്തവ്യങ്ങള്‍ക്കാണ് അദ്ദേഹം മുന്‍ഗണന കൊടുത്തതെന്നു ക്ഷേത്രത്തിലെ മുതിര്‍ന്ന ഉദ്യോസ്ഥനായ വിനയ് ഗൗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here