Home World കൊറോണ വാക്സിൻ ആദ്യഘട്ടം വിജയം; അന്തിമ പരീക്ഷണം ഉടനെന്ന് ചൈന

കൊറോണ വാക്സിൻ ആദ്യഘട്ടം വിജയം; അന്തിമ പരീക്ഷണം ഉടനെന്ന് ചൈന

0

ബെയ്ജിംഗ്: കൊറോണ വൈറസിനെതിരായി ചൈന കണ്ടുപിടിച്ച വാക്സിൻ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയിച്ചു എന്നു ചൈന. വാക്സിന്റെ അന്തിമ പരീക്ഷണം ഉടൻ നടത്തുമെന്നും ചൈന വ്യക്തമാക്കി.

കാൻസിനോ ബയോളജിക്സ് വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിനാണ് സുരക്ഷിതമാണെന്നും ആദ്യ ഘട്ട പരീക്ഷണം എന്ന നിലയിൽ ആരോഗ്യമുള്ള മുതിർന്നവരിൽ പ്രയോഗിച്ചപ്പോൾ അവർക്ക് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിഞ്ഞു എന്നുമാണ് ചൈനീസ് ഗവേഷകർ പറയുന്നത്. ആഡ്5 എന്‍കോവ് വാക്സിന്‍ പരീക്ഷണത്തിന് വിധേയമായവര്‍ അതിവേഗം പ്രതിരോധശേഷി കൈവരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ചൈനയിലെ വിവിധ ലാബുകളിലായി നിരവധി ഗവേഷകർ ഒന്നിച്ച് നടത്തിയ ഗവേഷണമാണ് ഫലം കണ്ടത്. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള 108 പേരിലാണ് ആദ്യഘട്ടത്തിൽ വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ നൽകിയ എല്ലാവരിലും രോഗപ്രതിരോധ ശേഷി വർധിച്ചിട്ടുണ്ടെന്നും ചൈന പറയുന്നു.

108 പേരുടെ ശരീരത്തിലും രണ്ടാഴ്ചക്കുള്ളില്‍ പ്രതിരോധ കോശമായ ‘ടി സെല്‍’ വികസിച്ചെന്നും 28 ദിവസത്തിന് ശേഷം രോഗപ്രതിരോധത്തിനുള്ള ആന്റിബോഡി രൂപപ്പെട്ടെന്നും വാക്സിന്‍ ഗവേഷകര്‍ അവകാശപ്പെടുന്നു. 28 ദിവസം നീണ്ട നിരീക്ഷണത്തിനുശേഷം ആര്‍ക്കും ഗുരുതരമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയുമില്ല. 508 പേരില്‍ നടത്തുന്ന രണ്ടാംഘട്ട പരീക്ഷണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here