Home Local News സിഗ്നലിനായി ട്രെയിൻ നിർത്തി; നാലു പേർ ഇറങ്ങിയോടി; പോലീസ് പിടികൂടി ക്വാറന്റൈനിലാക്കി

സിഗ്നലിനായി ട്രെയിൻ നിർത്തി; നാലു പേർ ഇറങ്ങിയോടി; പോലീസ് പിടികൂടി ക്വാറന്റൈനിലാക്കി

0

കാസ‍ർകോട്: സിഗ്നൽ ലഭിക്കാക്കാനായി ട്രാക്കിൽ നിർത്തിയ ട്രെയിനിൽ നിന്നും നാല് പേർ ഇറങ്ങിയോടി. കാസർകോട്ട് ജില്ലയിലെ ഉപ്പളയിലാണ് സംഭവം. ഇറങ്ങിയോടിയ നാല് പേരെ പൊലീസ് പിടികൂടി ക്വാറന്റൈനിലാക്കി. മഹാരാഷ്ട്രയിൽ നിന്നും ഇന്ന് കേരളത്തിലേക്ക് വന്ന സ്പെഷ്യൽ ട്രെയിനിലുണ്ടായിരുന്ന നാല് പേരാണ് സിഗ്നൽ കിട്ടാത്തതിനെ തുടർന്ന് ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങിയോടിയത്.

മഹാരാഷ്ട്രയിൽ നിന്നും വന്ന സ്പെഷ്യൽ ട്രെയിനിലെ യാത്രക്കാർ ഇറങ്ങിയോടിയെന്ന വിവരം ലഭിച്ചതോടെ പൊലീസ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. ട്രെയിനിൽ നിന്നും ഇറങ്ങിയോടിയ നാല് പേരും ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.

കോയിപ്പാടി സ്വദേശിയായ ഷാജിയും മറ്റു നാല് പേരുമാണ് തീവണ്ടിയിൽ നിന്നുമിറങ്ങിയോടിയതെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയ ഇവരെ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള നിരീക്ഷണകേന്ദ്രത്തിലാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here