പച്ചാളത്ത് പെട്രോൾ ബോംബേറിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി: പച്ചാളത്ത് പെട്രോൾ ബോംബേറിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ചേർത്തല എഴുപുന്ന കൊതേക്കട്ട്‌ വീട്ടിൽ ആർ. കെ റെജിൻ ദാസ് (34) ആണ് മരിച്ചത്. ബുധനാഴ്ചയാണ് റെജിനേയും സുഹൃത്ത് പങ്കജാക്ഷനെയും പച്ഛാളത്തെ ഓട്ടോ ഡ്രൈവർ ഫിലിപ് പെട്രോൾ ബോംബ് ഏറിഞ്ഞതിന് ശേഷം സ്വയം തീ കൊളുത്തി മരിച്ചത്.
എഴുപത് ശതാനത്തോളം പൊള്ളലേറ്റ റെജിന്റെ ശ്വാസകോശത്തിനും തകരാരുണ്ടയിരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി എങ്കിലും ഇന്ന് പുലർച്ചെ റെജിൻ മരിക്കുകയായിരുന്നു.

ലൂർദ്ദ് ആശുപത്രിയിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു റെജിൻ പച്ചാളത്ത് വാടകക്ക് താമസിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഫിലിപ് മൂന്ന് മാസത്തോളം ആയി ചികിത്സയിൽ ആയിരുന്നു.
റെജിന് ഒപ്പം പൊള്ളലേറ്റ പങ്കജാക്ഷൻ ചികിത്സയിൽ തുടരുകയാണ്.

പച്ചാളത്തുള്ള പങ്കജാക്ഷന്റെ തട്ടുകടയിൽ ഇരുന്ന് സംസാരിക്കുകയായിരുന്ന റെജിന്റെയും പങ്കജാക്ഷന്റെയും നേർക്ക് ഫിലിപ് പെട്രോൾ നിറച്ച കുപ്പിയിൽ തീ കൊളുത്തിയ ശേഷം എറിയുകയായിരുന്നു.
പിന്നീട് വടുതലയിൽ എത്തിയ ഇയാൾ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു.
പങ്കജാക്ഷന്റെ നേർക്കാണ് ആക്രമണം ഉണ്ടായതെന്നും റെജിൻ അതിൽ ഇടയിൽ പെട്ട് പോയതാണെന്നും പോലീസ് പറഞ്ഞു. പങ്കജാക്ഷനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞെങ്കിലും അങ്ങനെയില്ലെന്നാണ് പങ്കജാക്ഷന്റെ മൊഴി.