ന്യൂഡെൽഹി: ലോക്ക്ഡൌണ്‍ കാരണം സിനിമ ഷുട്ടിംഗ് ഇല്ലാതായതോടെ ജീവിക്കനായി പഴങ്ങള്‍ വിൽക്കാനിറങ്ങി ബോളിവുഡ് നടന്‍ സോളങ്കി ദിവാകര്‍. സിനിമ ഷുട്ടിംഗ് നിന്നതോടെ വീട്ടുവാടകയ്ക്കും കുടുംബം പോറ്റാനും മറ്റു മാര്‍ഗങ്ങളില്ലാതായതോടെയാണ് താന്‍ പഴവില്‍പ്പനയ്ക്കിറങ്ങിയതെന്ന് ദിവാകര്‍ പറയുന്നു.
അന്തരിച്ച ഋഷി കപൂര്‍ നായകനായ ശര്‍മ്മാജി നംകീന്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം സോളാങ്കിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ലോക്‌ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ സിനമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നു. അതിനു പിന്നാലെ ഋഷി കപൂര്‍ മരിക്കുകയും ചെയ്തു. ഇനി അദ്ദേഹത്തൊടൊപ്പം അഭിനയിക്കാന്‍ സാധിക്കില്ലെന്നതിന്റെ സങ്കടത്തിലുമാണ് ദിവാകര്‍ ഇപ്പോൾ. സിനിമയിൽ തണ്ണിമത്തന്‍ വില്‍ക്കുന്ന കച്ചവടക്കാരന്റെ വേഷമായിരുന്നു സോളാങ്കിക്ക് ലഭിച്ചിരുന്നത്. കൂടാതെ രണ്ട്, മൂന്ന് ഡയലോഗുകളും ഋഷി കപൂറുമൊത്ത് കോമ്പിനേഷന്‍ സീനുമുണ്ടായിരുന്നു. ചിത്രത്തില്‍ അഭിനയിക്കാനുള്ള ഡേറ്റും അറിയിച്ചിരുന്നു. രണ്ട്,മൂന്ന് തവണ ഈ തിയതികള്‍ മാറ്റുകയും ചെയ്തു. അതിനിടയിലാണ് ഋഷിയുടെ മരണം സംഭവിച്ചത്.
ഡല്‍ഹിയില്‍ പത്ത് വര്‍ഷമായി പഴവില്‍പന നടത്തിയിരുന്നവ്യക്തിയാണ് സോളാങ്കി. പിന്നീട് സിനിമയില്‍ അവസരം ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ തിത്ത്‌ലി എന്ന ചിത്രത്തിലൂടെയാണ് സോളാങ്കി സിനിമാഭിനയം തുടങ്ങുന്നത്. ഹവാ, സൊഞ്ചിരിയ, ഡ്രീം ഗേള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇയാൾ അഭിനയിച്ചിട്ടുണ്ട്.