Home State ശ്രീചിത്ര വികസിപ്പിച്ച ‘ചിത്ര മാഗ്ന’ പരിശോധനാ കിറ്റിന് ഡ്രഗ് കൺട്രോളറുടെ അനുമതി

ശ്രീചിത്ര വികസിപ്പിച്ച ‘ചിത്ര മാഗ്ന’ പരിശോധനാ കിറ്റിന് ഡ്രഗ് കൺട്രോളറുടെ അനുമതി

0

തിരുവനന്തപുരം : ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊറോണ പരിശോധനാ കിറ്റിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. പിസിആർ, ലാംപ് പരിശോധനകൾക്കായി ശ്രീചിത്ര വികസിപ്പിച്ചെടുത്ത ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റ് ‘ചിത്ര മാഗ്ന’യ്ക്കാണ് അനുമതി ലഭിച്ചത്.

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചാണ് കിറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കിയത്. ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കിറ്റ്‌ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിൽ നടത്തുന്ന പിഎസിആർ സ്രവപരിശോധനയെക്കാൾ അതിവേഗത്തിൽ ഫലം കിട്ടുന്നതും കൃത്യതയുമാണ് ഈ കിറ്റിന്റെ പ്രത്യേകത. രോഗിയിൽനിന്ന് ശേഖരിച്ച സാംപിളിൽനിന്ന് ആർ.എൻ.എ പിടിച്ചെടുക്കുന്നതിനും കേന്ദ്രീകരിക്കുന്നതിനുമായി കാന്തിക നാനോപാർട്ടിക്കിളുകൾ ഉപയോഗിക്കുന്നു.

വിപണിയിൽ ലഭ്യമായ മറ്റു ആർ.എൻ.എ വേർതിരിക്കൽ കിറ്റുകളുമായി താരതമ്യം ചെയ്തു നടത്തിയ പരീക്ഷണങ്ങളിൽ ഇതുവഴി ലഭിക്കുന്ന ആർ.എൻ.എ കേന്ദ്രീകരണം 6-7 മടങ്ങ് കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. 

രോഗികളിൽനിന്നുള്ള സ്രവം ശേഖരിച്ച് സൂക്ഷിക്കുമ്പോഴും ലാബിലേക്ക് കൊണ്ടുപോകുമ്പോഴും ചില വൈറസുകളുടെ ആർഎൻഎ വിഘടിച്ചു പോകാറുണ്ട്. ഇങ്ങനെയുള്ള ആർഎൻഎയും പിടിച്ചെടുക്കാൻ മാഗ്നറ്റിക് ബീഡ് അടിസ്ഥാന സാങ്കേതിക വിദ്യയ്ക്ക് കഴിയും എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ ഈ കണ്ടുപിടുത്തം രോഗബാധിതരെ കണ്ടെത്താനുള്ള സാധ്യത വർധിപ്പിക്കുന്നു.

ലാംപ് ടെസ്റ്റിന് മാത്രമല്ല ആർടി പിസിആർ പരിശോധനയ്ക്ക് ആവശ്യമുള്ള മികച്ച നിലവാരമുള്ള ആർഎൻഎക്ക് വേണ്ടിയും ചിത്ര മാഗ്ന ഉപയോഗിക്കാം

കിറ്റുകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ കൊച്ചി ആസ്ഥാനമായ കമ്പനിയുമായി കരാറായി.

LEAVE A REPLY

Please enter your comment!
Please enter your name here