Home Local News ആരോഗ്യ പ്രവർത്തകയ്ക്ക് കൊറോണ ; ചാത്തന്നൂർ എംഎൽഎ അടക്കമുളള ജനപ്രതിനിധികള്‍ നിരീക്ഷണത്തിൽ

ആരോഗ്യ പ്രവർത്തകയ്ക്ക് കൊറോണ ; ചാത്തന്നൂർ എംഎൽഎ അടക്കമുളള ജനപ്രതിനിധികള്‍ നിരീക്ഷണത്തിൽ

0

കൊല്ലം : കൊല്ലത്ത് ആരോഗ്യ പ്രവർത്തകയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചാത്തന്നൂർ എം.എൽ.എ അടക്കമുളള ജനപ്രതിനിധികള്‍ നിരീക്ഷണത്തിലാക്കി. അതേസമയം ആരോഗ്യ പ്രവര്‍ത്തകക്ക് കൊറോണ ബാധിച്ചതിന്റെ ഉറവിടം എവിടെനിന്നാണെന്ന് ആരോഗ്യവകുപ്പിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

കല്ലുവാതുക്കല്‍ സ്വദേശിയായ ആരോഗ്യപ്രവർത്തകക്ക് ഞായറാഴ്​ചയാണ് രോഗം സ്ഥിരീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഇവര്‍ ആശ പ്രവര്‍ത്തകയുമാണ്. ഇവര്‍ ഇപ്പോൾ പാരിപ്പള്ളി മെഡിക്കല്‍ കോളജിൽ ചികത്സയിലാണ്. റാന്‍ഡം പരിശോധനയിലൂടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 130 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ പല ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും, ജനപ്രതിനിധികളുമുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 40 പേരുടെ സ്രവം ഇതിനൊടകം പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഈ മാസം ഒന്നാം തിയതി മുതൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവർ വിവിധ വീടുകൾ സന്ദർശിച്ചിരുന്നു. അതിനാൽ രോഗബാധ അവിടെ നിന്നാകാമെന്നാണ് സംശയം. ഇവരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തിറക്കി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പാരിപ്പളളി പ്രാഥമിക ആരോഗ്യകേന്ദ്രവും അടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here