തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ വിഭാഗത്തിലുംപെട്ട 50% ജീവനക്കാര്‍ ഹാജരാകേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ബാക്കി 50% ജീവനക്കാര്‍ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെന്നും ആവശ്യമെങ്കില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ഓഫീസുകളില്‍ എത്തുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്കുള്ള സേവനം നല്‍കാന്‍ ആവശ്യമായ ജീവനക്കാരെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിന്യസിക്കേണ്ടതാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിദിവസമായിരിക്കും.
തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റു ജില്ലകളില്‍ നിന്നും സ്ഥിരമായി ഓഫീസിലേക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കില്‍ മേലധികാരിയുടെ സാക്ഷ്യപത്രം കൈയ്യില്‍ കരുതണം.