തിരുവനന്തപുരം: ദിവസേന ഉള്ള പോലിസ് പരിശോധനയും അറസ്റ്റുകളും ഒഴിവാക്കാൻ പോലിസ് തീരുമാനം. കൊറോണ പശ്ചാത്തലത്തിൽ പോലിസ് പ്രവർത്തന രീതി മാറ്റുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് കൈമാറി.
ഇന്ന് മുതൽ പുതിയ നിർദ്ദേശങ്ങൾ പാലിക്കാനും പുതിയ രീതികൾ നടപ്പിലാക്കാനും ജില്ലാ പോലീസ് മേധാവികൾക്കും യൂണിറ്റ് മേധാവികൾക്കും ബിജിപി ലോക്നാഥ് ബെഹ്റ അറിയിപ്പ് നൽകി.
നിർദ്ദേശങ്ങൾ പ്രകാരം ദിവസേന ഉള്ള പരിശോധനകൾ ഒഴിവാക്കാൻ ആണ് തീരുമാനം. ഗുരുതര കേസുകൾ ഒഴികെ ഉള്ള. ജാമ്യം ലഭിക്കുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കും. കുറ്റകൃത്യങ്ങൾക്ക് പിഴ ഈടാക്കുമ്പോൾ അത് നേരിട്ട് വാങ്ങാതെ ബാങ്ക് വഴി വാങ്ങാൻ നിർദ്ദേശിച്ചുട്ടുണ്ട്.
പോലീസുകാർ നേരിട്ട് ഡ്യൂട്ടി സ്ഥലത്ത് എത്തുകയും ഡ്യൂട്ടി കഴിയുമ്പോൾ സ്റ്റേഷൻ ഓഫിസറെ അറിയിച്ചു മടങ്ങുകയും ചെയ്യാം. ഇതിനായി സ്റ്റേഷനിൽ എത്തേണ്ട. പരാതിക്കാരുടെ മൊഴി വീഡിയോ കോൺഫറൻസ് വഴിയോ വീഡിയോ കോൾ വഴിയോ രേഖപ്പെടുത്തണം.
ജോലിക്ക് അനുസൃതമായി സുരക്ഷാ ഉപകരണങ്ങൾ പോലീസുകാർക്ക് ഉറപ്പു വരുത്തണം എന്നും ബെഹ്റ നിർദ്ദേശങ്ങളിൽ ചൂണ്ടി കാട്ടി. സ്റ്റേഷനുകളിൽ വരാതെ ഇമെയിൽ വാട്സ്ആപ്പ് എന്നിവയുടെ സഹായം ഉപയോഗിക്കാൻ പരാതിക്കാരെ പ്രോത്സാഹിപ്പിക്കണം, എന്നിങ്ങനെ ഉള്ള നിർദ്ദേഹങ്ങൾ ആണ് നടപ്പിലാക്കുന്നത്. ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഉള്ള സംഗമാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയത്.