Home Local News ബംഗളൂരുവിൽ മലയാളി യുവാവിനെ തൊഴിലുടമ മുറിയിൽ പൂട്ടിയിട്ടു ; സഹായഹസ്തവുമായി ഉമ്മൻ ചാണ്ടി

ബംഗളൂരുവിൽ മലയാളി യുവാവിനെ തൊഴിലുടമ മുറിയിൽ പൂട്ടിയിട്ടു ; സഹായഹസ്തവുമായി ഉമ്മൻ ചാണ്ടി

0

ബം​ഗലൂരു: ബംഗളൂരുവിൽ തൊഴിലുടമ മലയാളി യുവാവിനെ മുറിയിൽ പൂട്ടിയിട്ടു. കോഴിക്കോട് പുതിയതറ സ്വദേശിയായ രാമചന്ദ്രനാണ് ബംഗളൂരുവിൽ പുറംലോകവുമായി ബന്ധമില്ലാതെ ദുരിതമനുഭവിക്കുന്നത്. നാട്ടിലേയ്ക്ക് വരാൻ പാസിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് രാമചന്ദ്രൻ പറഞ്ഞു.

ബംഗളൂരുവിൽ കഴിഞ്ഞ കുറേ വർഷമായി ഡ്രൈവറായി ജോലി നോക്കുകയാണ് രാമചന്ദ്രൻ. കൊറോണ വൈറസ് പടർന്നുപിടിച്ചതോടെയാണ് തൊഴിലുടമ രാമചന്ദ്രനെ പൂട്ടിയിട്ടത്. ഭക്ഷണം നൽകുന്നുണ്ടെങ്കിലും പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന് രാമചന്ദ്രൻ പറയുന്നു. എന്നാൽ തൊഴിലുടമയുടെ ഇപ്പോഴത്തെ ആവശ്യം താമസിക്കാൻ വേറെ സ്ഥലം അന്വേഷിക്കണമെന്നാണ് .

ലോക്ക്ഡൗൺ കാലത്ത് പെട്ടെന്ന് പോകണമെന്ന് പറഞ്ഞാൽ പോകാൻ സ്ഥലമില്ലെന്നും കയ്യിൽ പണമില്ലാത്തതിനാൽ എവിടേക്ക് പോകണമെന്ന് അറിയില്ലെന്നു രാമചന്ദ്രൻ വ്യക്തമാക്കുന്നു. അതേസമയം രാമചന്ദ്രന്റെ നിസ്സാഹയ അവസ്ഥ ശ്രദ്ധയിൽപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഹായം വാഗ്ദാനം ചെയ്തു. രാമചന്ദ്രനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here