തിരുവനന്തപുരം: കൊറോണ പ്രതിസന്ധി കണക്കിലെടുത്തു
ജനങ്ങളുടെ യാത്രാച്ചെലവ് രണ്ട് മാസത്തേക്ക് സംസ്ഥാന സർക്കാർ വഹിക്കണമെന്ന ആവശ്യവുമായി ബി ജെ പി.
ട്രെയിൻ യാത്ര സൗജന്യമാക്കമെന്ന് വാദിച്ചവർ തന്നെ ബസ് നിരക്ക് ഇരട്ടിയാക്കുന്നത് മാന്യതയല്ലെന്നാണ് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞത്. അതുകൊണ്ട് കെഎസ്ആർടിസി ബസ് നിരക്ക് ഇരട്ടിയായി വർധിക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണം. ഇരട്ടി നിരക്ക് ഈടാക്കാനുള്ള തീരുമാനം ജനദ്രോഹപരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് പല സംസ്ഥാനങ്ങളും സൗജന്യയാത്ര അനുവദിക്കുന്നുണ്ട്. ഇത് കേരളത്തിലും നടപ്പിലാക്കണം.
എന്നാൽ ഇപ്പോൾ സർക്കാർ ജനങ്ങളോട് കാണിക്കുന്നത് വട്ടിപ്പലിശക്കാരന്റെ സമീപനമാണെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. വൈദ്യുതി ബില്ല് ഇരട്ടിയാക്കി
ഈടായാണ് സർക്കാർ ജനങ്ങളെ ദുരിതത്തിലാക്കിയത്.
എന്നാൽ വൈദ്യുത ബില്ല് കൂട്ടുന്നത് പോലെയോ മദ്യത്തിന്റെ വില കൂട്ടുന്നത് പോലെയോ ബസ് നിരക്ക് വർധിപ്പിക്കരുതെന്ന് ബിജെപി ആവശ്യപ്പെടുന്നതായി ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.