മുംബൈ: കൊറോണ വൈറസ് ബാധിച്ച മുംബൈ അസിസ്റ്റന്റ് സബ് ഇൻ്പെക് ടർ മധുകർ മനെ മരിച്ചു. 1154 ഓളം പോലീസുകാർക്ക് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 128 ഉയർന്ന ഉദ്യോഗസ്ഥരും 1026 പോലീസ് കോൺസ്റ്റബിൾ മാരും ഉൾപെടുന്നു.
മരിച്ച എഎസ്ഐ മധുകർ മനെയുടെ കുടുംബത്തിന് ഡിജിപിയും മഹാരാഷ്ട്ര പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും അനുശോചനം രേഖപ്പെടുത്തി.
മുംബൈയിൽ എട്ടും സിലപൂർ, നാസിക്, പുനെ എന്നിവിടങ്ങളിൽ ഓരോരുത്തരും ഉൾപെടെ മൊത്തം പതിനൊന്ന് പോലിസുകാർ ഇതിനകം മഹാരാഷ്ട്രയിൽ മരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ, പോലീസ് ഉദ്യോഗസ്ഥരായ കുൽക്കർണി, മാനെ എന്നിവരുൾപ്പെടെ 4 പോലീസുകാർ മരിച്ചു.
നിരവധി പോലീസുകാർക്ക് സ്വയം ക്വാറന്റൈൻ നിർദ്ദേശിച്ചതോടെ പോലീസുകാരുടെ വലിയൊരു കുറവാണ് പോലിസ് വകുപ്പിൽ ഉണ്ടായിരിക്കുന്നത്.