അധോലോക നായകൻ മുത്തപ്പ റായ് ക്യാൻസർ ബാധിച്ചു മരിച്ചു

ബംഗളുരു : അധോലോക ഗുണ്ടാ നേതാവായിരുന്ന മുത്തപ്പ റായ് ക്യാൻസർ ബാധിച്ചു മരിച്ചു. ബംഗളൂരു നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും പിന്നീട് മാനസാന്തരം വരികയും ചെയ്ത ഗുണ്ടാ നേതാവാണ് മുത്തപ്പ. 68 കാരനായിരുന്ന മുത്തപ്പ റായ് ബ്രെയിൻ കാൻസറിനെ തുടർന്ന് സ്വകാര്യ ദീര്‍ഘകാലമായി മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ ഒരുപാട് കുറ്റ കൃത്യങ്ങൾ ചെയ്ത ഇയാൾ പിന്നീട് കുറ്റകൃത്യങ്ങളുടെ ലോക പ്രധാനിയായി മാറുകയായിരുന്നു. കൊലപാതകം, ഗൂഡാലോചന തുടങ്ങി നിരവധി കേസുകളിൽ മുത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു.2002ല്‍ ദുബായിലേക്ക് രക്ഷപെട്ട മുത്തപ്പയെ വിവിധ കേസ്സുകളിലായി സിബിഐയും ചോദ്യം ചെയ്തിട്ടുണ്ട്.എന്നാൽ തെളിവുകളുടെ അഭാവത്തിൽ പല കേസുകളിലും വെറുതെ വിടുകയായിരുന്നു.

തുടർന്ന് മനസാന്തര പെട്ട ഇയാൾ മുത്തപ്പ ജയ കർണാടക എന്ന പേരിൽ ചാരിറ്റബിൾ സംഘടന രൂപീകരിച്ചു.പാവപ്പെട്ടവരെ സഹായിക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. കൂടാതെ തുളു, കന്നഡ സിനിമകളിലും ഇയാൾ അഭിനയിച്ചു. ബോളിവുഡ് ഡയറക്ടർ രാം ഗോപാൽ വർമ മുത്തപ്പയുടെ ജീവിതം ആസ്പദമാക്കി സിനിമ സംവിധാനം ചെയ്തെങ്കിലും ഇതുവരെ അത് തീയേറ്ററിലെത്തിയിട്ടില്ല.