അതിരു തർക്കം: കോ​ട്ട​യ​ത്ത് അയല്‍വാസിയുടെ വെട്ടേറ്റ് വ​യോ​ധി​ക​ന്‍ ‌കൊ​ല്ല​പ്പെ​ട്ടു

വാ​ക​ത്താ​നം: കോട്ടയം വാകത്താനത്ത് മ​ഴു​വി​നു വെ​ട്ടേ​റ്റു ഗൃ​ഹ​നാ​ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടു. വാ​ക​ത്താ​നം പൊ​ങ്ങ​ന്താ​നം മു​ടി​ത്താ​നം​കു​ന്ന് ക​ര​പ്പാ​റ വീ​ട്ടി​ല്‍ ഔ​സേ​പ്പ് ചാ​ക്കോ (കു​ഞ്ഞു​ഞ്ഞ് -78)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്നു രാ​വി​ലെ 8.30നാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു അ​യ​ല്‍​വാ​സി​യാ​യ ക​രി​ക്ക​ണ്ടം മാ​ത്തു​ക്കു​ട്ടി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നാ​ളു​ക​ളാ​യി കു​ഞ്ഞു​ഞ്ഞും ഭാ​ര്യ ഏ​ലി​യാ​മ്മ​യും ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. നാ​ളു​ക​ളാ​യി കു​ഞ്ഞു​ഞ്ഞും മാ​ത്തു​ക്കു​ട്ടി​യും ത​മ്മി​ല്‍ സ്ഥ​ല​ത്തി​ന്‍റെ അ​തി​രു ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മാ​ത്തു​ക്കു​ട്ടി​യും ഭാ​ര്യ പെ​ണ്ണ​മ്മ​യും ത​നി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് കാ​ല​ഘ​ട്ട​മാ​യ​തി​നാ​ല്‍ സ്ഥ​ല​ത്തേ​ക്കു കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പോ​ലീ​സ് പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ല. വാ​ക​ത്താ​നം എ​സ്‌എ​ച്ച്‌ഒ കെ.​പി. ടോം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. പോ​ലീ​സ് മാ​ത്തു​ക്കു​ട്ടി​യെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കു​ഞ്ഞു​ഞ്ഞി​ന്‍റെ മ​ക്ക​ള്‍: ഷാ​ജി (ഡ​ല്‍​ഹി), ഷാ​ബു (യു.​കെ.), ഷൈ​ല (ഡ​ല്‍​ഹി).