ഇന്ത്യൻ സാമ്പത്തിക പാക്കേജ് ഇംഗ്ലണ്ട് മാത്യകയിലെന്ന് വിദഗ്ധർ

ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ മെഗാ സാമ്പത്തിക പാക്കേജ് യുകെ സാമ്പത്തിക പാക്കേജ് മോഡലിലെന്നു വിദഗ്ധർ. കൊറോണ മഹാമാരി മൂലം ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പ്രധാനമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

യുകെയുടെ 3000 കോടിയുടെ സാമ്പത്തിക പാക്കേജ് തൊഴിൽ വിപണിക്കും ആരോഗ്യസംരക്ഷണത്തിനും വേണ്ടിയാണു അവർ നീക്കിവെച്ചത്. 33000 കോടി പൗണ്ടിന്റെ ഗ്യാരണ്ടീഡ് വായ്പകളും വ്യാപാരങ്ങൾക്കായി മാറ്റിവെച്ചു. നരേന്ദ്രമോഡി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും ഇത്തരത്തിൽ ചിലവഴിക്കാനാകും സാധ്യത കൂടുതലെന്നു വിദഗ്ധർ അറിയിച്ചു.

ഭൂമി, തൊഴിൽ, പണലഭ്യത, നിയമം എന്നിവയിൽ പാക്കേജ് ശ്രദ്ധ കേന്ദ്രീകരിക്കും; ചെറുകിട വ്യാപാരികളെയും തൊഴിലാളികളെയും കൃഷിക്കാരെയും സഹായിക്കും. ഇത് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും ”എന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

ഇത് എല്ലാ മേഖലകൾക്കും ഉപകരിക്കുന്ന സമഗ്രമായ പാക്കേജായിരിക്കുമെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു.