അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള പിഎ​ഫ് വി​ഹി​തം സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും

ന്യൂ​ഡ​ല്‍​ഹി: എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് വി​ഹി​തം അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തേ​ക്ക് സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും. 2,500 കോ​ടി രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ നി​ക്ഷേ​പി​ക്കു​ക. ജൂ​ണ്‍, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ പി​എ​ഫ് വി​ഹി​തം അ​ട​യ്ക്കു​മെ​ന്നാ​ണ് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​റി​യി​ച്ച​ത്.

ജീ​വ​ന​ക്കാ​രു​ടേ​യും ഉ​ട​മ​യു​ടേ​യും വി​ഹി​തം സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും. 90 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും 15000 രൂ​പ​യി​ല്‍ താ​ഴെ ശ​മ്പ​ളം വാ​ങ്ങു​ന്ന ക​മ്പ​നി​ക​ള്‍​ക്കാ​ണ് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ക. 15,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ശ​മ്പ​ളം വാ​ങ്ങു​ന്ന​വ​രു​ടെ അ​ടു​ത്ത മൂ​ന്നു മാ​സ​ത്തേ​ക്ക് നി​ര്‍​ബ​ന്ധി​ത പി​എ​ഫ് വി​ഹി​തം പ​ത്തു ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്കാ​നും തീ​രു​മാ​നി​ച്ചു.

സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ, സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​തു ബാ​ധ​ക​മ​ല്ല. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ പൊ​തു മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ വി​ഹി​തം അ​ടു​ത്ത മൂ​ന്നു മാ​സ​ത്തേ​ക്ക് പ​ത്തു ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നും നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​റി​യി​ച്ചു. മാ​ര്‍​ച്ച്‌, ഏ​പ്രി​ല്‍, മെ​യ് മാ​സ​ങ്ങ​ളി​ലെ പി​എ​ഫ് വി​ഹി​തം അ​ട​യ്ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.