Home National കുവൈറ്റ് കനിഞ്ഞു; പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന് 30 മലയാളികളടക്കം 234 ഇന്ത്യക്കാർ നാട്ടിലെത്തി

കുവൈറ്റ് കനിഞ്ഞു; പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന് 30 മലയാളികളടക്കം 234 ഇന്ത്യക്കാർ നാട്ടിലെത്തി

0

ഇൻഡോർ: കുവൈറ്റിലെ പൊതുമാപ്പ് കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാർ ഇന്ന് രാത്രി നാട്ടിലെത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളാണ് രണ്ടു വിമാനങ്ങളിലായി രാത്രി ഇൻഡോറിലെത്തിയത്.

22 സ്ത്രീകൾ ഉൾപ്പെടെ 234 ഇന്ത്യക്കാരാണ് കുവൈറ്റ് സർക്കാറിന്റെ ചെലവിൽ നാടണഞ്ഞത്.

രണ്ടു വിമാനങ്ങളിലുമായി 30 മലയാളികൾ ഉണ്ട്. പതിനാലു ദിവസം ക്വാറന്റൈൻ ചെയ്ത ശേഷം ഇവരെ നാടുകളിലേക്ക് അയക്കുമെന്നാണ് വിവരം.

കുവൈറ്റ് എയർവെയ്‌സ് വിമാനം 117 യാത്രക്കാരുമായി ഉച്ചക്ക് 1:30 നാണ് പുറപ്പെട്ടത്. രണ്ടാമത്തെ വിമാനം ( ജസീറ എയർവെയസ് -117 യാത്രക്കാർ)വൈകീട്ട് 3:30 ആണ് കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here