കണ്ണൂര്‍: നഴ്‌സസ് ദിനത്തില്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ അറുപതോളം നഴ്‌സുമാര്‍ സമരത്തില്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, നിര്‍ബന്ധിത അവധി അവസാനിപ്പിക്കുക, രോഗികള്‍ കുറവാണെന്ന് പറഞ്ഞ് നിര്‍ബന്ധിത അവധി നടപ്പാക്കുന്നത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവനക്കാര്‍ സ്വന്തം ചെലവിലാണ് ആശുപത്രിയില്‍ എത്തുന്നത്. അതിനാല്‍ ഗതാഗത സൗകര്യം ഒരുക്കണം എന്നീ ആവശ്യങ്ങളും നഴ്‌സുമാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
മൂന്നു പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള കൊറോണ സുരക്ഷാ ഉപകരണങ്ങളെല്ലാം നഴ്‌സുമാര്‍ നിലവില്‍ സ്വന്തം ചെലവിലാണ് വാങ്ങുന്നത്. അത് മാറി മാനേജ്‌മെന്റ് സുരക്ഷാ ഉപകരണങ്ങള്‍ മാനേജ്‌മെന്റ് വിതരണം ചെയ്യണമെന്നാണ് നഴ്സുമാരുടെ ആവശ്യം.