Home World ദുബായ്- കൊച്ചി വിമാനത്തിലെത്തിയ രണ്ടുപേർക്ക് രോഗ ലക്ഷണങ്ങൾ; മെഡിക്കൽ കോളജിലേക്ക് മാറ്റി

ദുബായ്- കൊച്ചി വിമാനത്തിലെത്തിയ രണ്ടുപേർക്ക് രോഗ ലക്ഷണങ്ങൾ; മെഡിക്കൽ കോളജിലേക്ക് മാറ്റി

0

കൊച്ചി : ദുബായിൽ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് കൊറോണ രോ​ഗലക്ഷണങ്ങൾ. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരുടെ ശരീരോഷ്മാവ് സാധാരണയിലും കൂടുതലായി കണ്ടെത്തിയത്. തുടർന്ന് ഇവരെ കളമശ്ശേരി മെഡിക്കൽ കോളജിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

177 പേരുമായാണ് ഇന്നലെ ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനം കൊച്ചിയിൽ ഇറങ്ങിയത്. ഇതിൽ യാത്രക്കാരായി 50 തൃശൂർ ജില്ലക്കാരും 29 എറണാകുളം ജില്ലക്കാരും 34 കോട്ടയം ജില്ലക്കാരും ഉൾപ്പെടുന്നു. രാത്രി 8 മണിയോടെയാണ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

30 ഗര്‍ഭിണികളും ആറ് കുട്ടികളും വിമാനത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here