Home State കോതമംഗംലം സ്വദേശിനിയിൽ മിടിക്കുന്നു; ലാലി ടീച്ചറുടെ സ്നേഹത്തിൻ്റെ പുതുഹൃദയം

കോതമംഗംലം സ്വദേശിനിയിൽ മിടിക്കുന്നു; ലാലി ടീച്ചറുടെ സ്നേഹത്തിൻ്റെ പുതുഹൃദയം

0

കൊച്ചി: കോതമംഗംലം സ്വദേശിനിയിൽ മിടിച്ചു തുടങ്ങി ലാലി ടീച്ചറുടെ സ്നേഹത്തിൻ്റെ പുതുഹൃദയം. എറണാകുളം ലിസി ആശുപത്രിയില്‍ നാലു മണിക്കൂർ നീണ്ട ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ
കോതമംഗംലം സ്വദേശിനിയുടെ ബന്ധുക്കൾക്ക് ആശ്വാസനെടുവീർപ്പ്.

ശസ്ത്രക്രിയയ്ക്ക് ശേഷം രോ​ഗിയെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ഇനി 48 മണിക്കൂർ പൂർണ നിരീക്ഷണത്തിൽ കഴിയണം. പ്രശസ്ത കാർഡിയാക് സർജൻ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേത്യത്വത്തിലായിരുന്നു ശസ്ത്രകിയ.

തിരുവനന്തപുരത്ത് നിന്ന് സര്‍ക്കാരിന്റെ വാടക ഹെലികോപ്റ്ററിൽ ഇന്ന് വൈകിട്ട് 3.30ഓടെയാണ് ഹൃദയം കൊച്ചിയിൽ എത്തിച്ചത്. 4.10 ന് ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിച്ചു. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള ചെമ്പഴന്തി സ്വദേശിനി ലാലി ഗോപകുമാറിന്റെ ഹൃദയമാണ് 49 വയസ്സുകാരിയായ കോതമംഗലം സ്വദേശിനിക്ക് വേണ്ടി ഹെലികോപ്റ്ററില്‍ എത്തിച്ചത്.

രാവിലെ 11 മണിക്ക് കിംസില്‍ നടന്ന ശസ്ത്രക്രയയ്ക്കായി ലിസി ആശുപത്രിയില്‍ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്ത് എത്തിയിരുന്നു. സര്‍ക്കാര്‍ വാടയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യമായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here