ലണ്ടന്‍: വിദേശരാജ്യങ്ങളില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങി വരുന്നവര്‍ക്ക് ബ്രിട്ടന് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണം ഏര്‍പ്പെടുത്തി . അയര്‍ലന്‍ഡില്‍ നിന്ന് എത്തുന്നവര്‍ക്ക് മാത്രം ഇത് ബാധകമല്ല.
മേയ് മാസം അവസാനം മുതല്‍ ഈ നിയന്ത്രണം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ താമസസ്ഥലങ്ങളില്‍ നിര്‍ബന്ധിത സ്വയം നിരീക്ഷണത്തില്‍ പോകണമെന്നാണ് നിര്‍ദേശം.പുതിയ നിയന്ത്രണം എത്ര നാളത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.