Home World കുവൈറ്റിൽ ഭീതി പരത്തി വീണ്ടും ഹൃദ്യോഗ മരണങ്ങൾ; മെയിൽ നേഴ്സടക്കം രണ്ടു മലയാളികൾ മരിച്ചു

കുവൈറ്റിൽ ഭീതി പരത്തി വീണ്ടും ഹൃദ്യോഗ മരണങ്ങൾ; മെയിൽ നേഴ്സടക്കം രണ്ടു മലയാളികൾ മരിച്ചു

0

കുവൈറ്റ് : കൊറോണ വൈറസ് ഭീതിക്കൊപ്പം കുവൈറ്റിൽ ഹൃദ്യോഗ മരണങ്ങൾ പെരുകുന്നു. യുവ മെയിൽ നേഴ്സ് അടക്കം രണ്ടു മലയാളികൾ ഇന്ന് മരിച്ചതോടെ ഹ്യദ്രോഗം ബാധിച്ച് കഴിഞ്ഞ ഒരാഴ്ചക്കിടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് പ്രിൻസ് മാത്യു ജോസഫ് (33) ആണ് ഹ്യദ്രോഗം ബാധിച്ച് മരിച്ച മെയിൽ നഴ്സ്. കോട്ടയം കല്ലറ പുത്തൻപള്ളി ഇടവകാംഗം ബെന്നി മാത്യു (51) വാണ് ഇന്ന് മരിച്ച രണ്ടാമത്തെ മലയാളി.

മുബാറക് ആശുപത്രിയിലെ കൊറോണ ഐസിയു വിഭാഗത്തിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു പ്രിൻസ്. നേരത്തെ ആശുപത്രിയിൽ വാർഡ് ഡ്യൂട്ടിയിലായിരുന്നു. പ്രിൻസ് മാത്യുവിൻ്റെ മരണകാരണം ഹ്യദ്രോഗമായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കോട്ടയം കല്ലറ പുത്തൻപള്ളി ഇടവകാംഗം ബെന്നി മാത്യു ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹ്യ ദ്രോഗം ബാധിച്ച് മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ നാട്ടിക സ്വദേശി പതിയാപറമ്പത്ത്‌ താജുദ്ദീൻ എന്ന ഷാജി (52) , കൊല്ലം കരുനാഗപള്ളി ചങ്കൂരത്ത്‌ വീട്ടിൽ വിജയൻ പിള്ള (57),കാഞ്ഞിരപ്പള്ളി ആനക്കല്ല് നന്തികാട്ട് പ്രമോദ് ജേക്കബ്ബ് (40), ബബ്റ്റൈൻ നിസ്സാൻ കമ്പനിയിൽ സെയിൽസ്മാനായിരുന്ന കർണാടക മാംഗളൂർ സ്വദേശി അനൂപ് ഡിസൂസ ( 51) എന്നിവർ ഹ്യദോഗ ബാധയെത്തുടർന്ന് മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here