Home Covid-19 കേരളത്തിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിക്ക്

കേരളത്തിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിക്ക്

0

തിരുവനന്തപുരംം :കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വൃക്കരോഗി കൂടിയാണ്. സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊറോണ 19 ഭേദമായി. പത്ത് പേരും കണ്ണൂർ ജില്ലയിൽ നിന്നാണ്. ഇനി കണ്ണൂരിൽ ചികിത്സയിലുള്ളത് 5 പേർ മാത്രം.

സംസ്ഥാനത്ത് 16 പേരാണ് ഇനി ചികിൽസയിലുള്ളത്. കണ്ണൂർ – 5, വയനാട് – 4, കൊല്ലം – 3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ചികിൽസയിലുള്ളവരുടെ എണ്ണം. കേരളത്തിൽ ഇതുവരെ 503 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 19810 പേർ വീടുകളിലും 347 പേർ ആശുപത്രികളിലുമാണ്. ഇന്ന് 127 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 35856 സാംപിളുകൾ പരിശോധിച്ചതിൽ 35355 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 33 ആയി കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here