Home State അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെട്ടു; 179 യാത്രക്കാർ

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെട്ടു; 179 യാത്രക്കാർ

0

അബുദാബി: പ്രവാസി മലയാളികളുമായി അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെട്ടു.

രാത്രി 9.40 ഓടെ 179 യാത്രക്കാരുമായി എയർ ഇന്ത്യ എക്‌സ്പ്രസ് നെടുമ്പാശേരിയിൽ എത്തും. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലക്കാരും തൃശൂരിൽ നിന്ന് 73 പേരും, പാലക്കാടുള്ള 13 പേരും, മലപ്പുറം സ്വദേശികളായ 23 പേർ, കാസർകോട് നിന്നും ഒരാൾ, ആലപ്പുഴയിലെ 15 പേർ , കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്.

ക്യാബിൻ ക്രൂവിലെ ആറ് പേരിൽ അഞ്ച് പേരും മലയാളികളാണ്. അൻഷുൽ ഷിരോംഗാണ് പൈലറ്റ്. കൊച്ചി സ്വദേശിയായ റിസ്വിൻ നാസറാണ് കോ പൈലറ്റ്. ദീപക്ക്, റിയങ്ക, അഞ്ജന, തഷി എന്നിലരാണ് മറ്റ് ക്യാബിൻ ക്രൂ അംഗങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here