മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ യെസ് ബാങ്ക് സഹസ്ഥാപകൻ റാണ കപൂറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
മാർച്ച് 8 ന്
യെസ് ബാങ്കിന്റെ മുൻ എംഡിയും സിഇഒയും പ്രിവൻഷൻ ഓഫ് മണി ലൊണ്ടെറിങ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ചില സ്ഥാപനങ്ങൾക്ക് അനധികതമായി ലോൺ അനുവദിച്ചതായും ആരോപണം ഉണ്ട്.
കപൂറിന്റെയും ഭാര്യയുടെയും മൂന്ന് പെൺമക്കളുടെയും നിയന്ത്രണത്തിലുള്ള ഒരു കമ്പനിക്ക് ലഭിച്ച 600 കോടി രൂപയെ കുറിച്ചും കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നുണ്ട്. കപൂറിനും കുടുംബാംഗങ്ങൾക്കും ഏകദേശം 4,300 കോടി രൂപയുടെ ആനുകൂല്യങ്ങൾ വൻതോതിൽ വായ്പ അനുവദിക്കുന്നതിന് ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നുണ്ട്.