Home Covid-19 സംസ്ഥാനത്ത് കൊറോണ ചികിത്സയിലുള്ളത് 25 പേർ

സംസ്ഥാനത്ത് കൊറോണ ചികിത്സയിലുള്ളത് 25 പേർ

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ചികിത്സയിലുള്ളത് 25 പേര്‍ മാത്രം. കൊറോണ വ്യാപനം ദ്രുതഗതിയില്‍ നടന്ന കാസര്‍കോട് ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇവിടെ 976 പേര്‍ നിരീക്ഷണത്തിലാണ്. കണ്ണൂരില്‍ മാത്രമാണ് പത്തിന് മുകളില്‍ ആളുകള്‍ ചികിത്സയിലുള്ളത്, 15 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. 491 പേര്‍ നിരീക്ഷണത്തിലുമുണ്ട്.

കൊല്ലത്ത് മൂന്നുപേര്‍ ചികിത്സയിലാണ്, 1392 നിരീക്ഷണത്തിലും. ഇടുക്കിയില്‍ ഒരാള്‍ ചികിത്സയില്‍, 1095 പേര്‍ നിരീക്ഷണത്തിലും. പാലക്കാടും ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്. 2923 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. വയനാട് നാലുപേര്‍ ചികിത്സയിലുണ്ട്. 931 പേരാണ് നിരീക്ഷണത്തിലുള്ളത്. തിരുവന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകള്‍ കൊറോണ മുക്തമായി. സംസ്ഥാനത്ത് ഇന്ന് പുതുതായി ഹോട്ട്‌സപോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല, അതേസമയം 56 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here