Home State അടുത്ത ഭീതി; കാലവര്‍ഷം കഴിഞ്ഞ വർഷത്തെക്കാൾ കൂടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത ഭീതി; കാലവര്‍ഷം കഴിഞ്ഞ വർഷത്തെക്കാൾ കൂടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

0

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം കഴിഞ്ഞ വർഷത്തെക്കാൾ കൂടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞവര്‍ഷത്തെ തോതിലൊ അതിലേറെയോ മഴയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ വർഷത്തെ വെള്ളപൊക്ക കെടുതികൾ മായും മുമ്പേ വന്ന കാലാവസ്ഥാ പ്രവചനം ആശങ്ക ഉയർത്തുന്നതാണ്. രണ്ടുവര്‍ഷവും പ്രതീക്ഷകള്‍ തെറ്റിച്ച് തിമിര്‍ത്ത കാലവര്‍ഷം ആവര്‍ത്തിക്കാനും സാദ്ധ്യതയുണ്ട്.

പ്രളയം ഉണ്ടാകുന്ന തരത്തില്‍ മഴയുടെ ഭാവം മാറിയില്ലെങ്കിലും ഡാമുകള്‍ നിറയും. നദികള്‍ കരകവിയാം. കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മദ്ധ്യപൂര്‍വ്വ ശാന്തസമുദ്രനിരപ്പിലെ ഉഷ്മാവാണ് കേരളത്തില്‍ മഴയുടെ തോത് നിര്‍ണയിക്കുന്ന പ്രധാന ഘടകം. അവിടെ തണുപ്പാണ്. അതുകൊണ്ട് മഴമേഘങ്ങള്‍ക്ക് കട്ടികൂടും. ആ മേഘങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ പശ്ചിമഘട്ടം കടന്നുപോകില്ല. അവിടെ തട്ടി മഴയായി സംസ്ഥാനത്ത് പെയ്തിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here