മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ വില്പന; പൂനെയിൽ മദ്യശാലകൾക്കെതിരെ കേസ്

പൂനെ: കൊറോണ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ മദ്യ വില്പന നടത്തിയ മദ്യവിൽപ്പനശാലകൾക്കെതിരെ പൂനെയിൽ പോലീസ് കേസടുത്തു.

കൊറോണ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പൂനെ പോലീസ് നഗരത്തിലുടനീളമുള്ള ഒമ്പത് മദ്യവിൽപ്പനശാലകൾക്കെതിരെ കേസെടുത്തതായി പുണെയിലെ ക്രൈം ഡിസിപി അറിയിച്ചു.

ലോക് ഡൗൺ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ ഗ്രീൻ , ഓറഞ്ച്, റെഡ് സോൺ പ്രദേശങ്ങളിൽ മദ്യക്കടകൾ അടക്കം ഒറ്റപ്പെട്ട കടകളും തുറക്കാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ലോക് ഡൗൺ മാർഗനിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചു കൊണ്ടും മാത്രമേ മദ്യ വില്പന ശാലകൾ പ്രവർത്തിക്കാവു എന്നാണ് സർക്കാർ നിർദേശം നൽകിയത്. പക്ഷേ പൂനെ നഗര പരിധിയുള്ള പല മദ്യ വില്പന ശാലകളും ഈ നിയന്ത്രങ്ങളോ മുന്കരുതലുകളോ പാലിക്കാതെയാണ് പ്രവർത്തനം ആരംഭിച്ചത്. ഇതിനെ തുടർന്ന് നഗരത്തിലെ 9 മദ്യശാലകൾക്ക് എതിരെ കേസെടുത്തതായി പോലീസ് അറിയിച്ചത്.

മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഓരോ പാതയിലും അവശ്യസാധനങ്ങൾ വിൽക്കുന്നതല്ലാത്ത അഞ്ച് കടകൾ മാത്രമേ തുറക്കാൻ കഴിയൂ. അതേസമയം അവശ്യവസ്തുക്കൾ തുറക്കുന്ന കടകളുടെ എണ്ണത്തിൽ യാതൊരു നിയന്ത്രണവുമില്ല.