ന്യൂഡെൽഹി: ജെഇഇ മെയിൻസ്പരീക്ഷ ജൂലായ് 18 നും 23 നും ഇടയിലും നീറ്റ് പരീക്ഷ ജൂലായ് 26 നും നടത്തുമെന്ന് കേന്ദ്ര മാനവ ശേഷി മന്ത്രാലയം അറിയിച്ചു.
ഇക്കാര്യത്തിൽ നിലനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടണ് പരീക്ഷകളുടെ പുതുക്കിയ തീയതി
മന്ത്രാലയം ഇന്ന് പുറത്ത് വിട്ടത്.
ജെ ഇഇ രാജ്യത്തെ എൻജിനീയറിംഗ് കോളേജ് പ്രവേശനത്തിന് വേണ്ടിയും നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) മെഡിക്കൽ കോളജ് പ്രവേശനത്തിന് വേണ്ടിയുമാണ് നടത്തുന്നത്.
കൊറോണ വ്യാപനം മുഖേനയുള്ള ലോക് ഡൗൺ തുടങ്ങിയതോടെ പരീക്ഷകൾ നീട്ടിവെക്കുകയായിരുന്നു.
ഈ വർഷം ഏകദേശം 15 ലക്ഷത്തിന് മുകളിൽ വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയ്ക്ക് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം ഏകദേശം ഒൻപതു ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഐഐടി ഒഴികെയുള്ള എൻജിനീയറിങ് കോളേജുകളിൽ ലേക്കുള്ള പ്രവേശനത്തിനായി ജെ ഇ.ഇ-മെയിൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ലോഗ് 2 മൂലം പല സ്ഥലങ്ങളിലേക്ക് മാറിയിട്ടുള്ള വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാ സെൻററുകൾ മാറ്റി കൊടുക്കാനായി അവസരം ഒരുക്കിയിട്ടുണ്ട്