Home State കോടതികൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും ; റെഡ് സോൺ ഒഴികെ

കോടതികൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും ; റെഡ് സോൺ ഒഴികെ

0

കൊച്ചി: സംസ്ഥാനത്ത് റെഡ്സോണിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിലെ കോടതികൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കി.

റെഡ്സോണിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ പരിമിതമായ എണ്ണത്തിൽ ജീവനക്കാരെ ഉപയോ​ഗപ്പെടുത്തി കോടതി പ്രവർത്തിക്കണം. ഹോട്ട്സ്പോട്ടുകളിൽ കോടതികൾ പ്രവർത്തിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

അതേസമയം, മുഴുവൻ രോഗികളും രോഗമുക്തി നേടിയതിന് പിന്നാലെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ഹോട്ട് സ്പോട്ടുകൾ വെട്ടിചുരുക്കി കളക്ടർമാർ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ല കൊറോണ മുക്തമായതിന് പിന്നാലെ ജില്ലയിലെ എല്ലാ ഹോട്ട്സ്പോട്ടുകളും റദ്ദാക്കുന്നതായി തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

കഴിഞ്ഞ ആഴ്ച ഹോട്ട് സ്പോട്ട് പട്ടികയിൽപ്പെടുത്തിയ നെയ്യാറ്റിൻകര പഞ്ചായത്ത് അടക്കം ജില്ലയിലെ മുഴുവൻ ഹോട്ട് സ്പോട്ടുകളിലും ഇനി കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here